police


തൃശൂർ : സ്ത്രിസുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കിയ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് ഉദ്ഘാടന ചടങ്ങിൽ ജില്ലയിൽ നിന്നുള്ള വനിതാ ബുളറ്റ് ടീമും. തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.വി.സിന്ധുവിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ വനിത ബുളറ്റ് ടീമാണ് തീരുവനന്തപുരത്ത് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത പരിപാടിയിൽ സാന്നിദ്ധ്യമായത്. വനിതാ പൊലീസ് സ്റ്റേഷൻ, ഈസ്റ്റ് സ്റ്റേഷൻ, ഒല്ലൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ വനിതാ പൊലീസുകാരാണ് പങ്കെടുത്തത്. തൃശൂരിൽ കൊവിഡിനെ തുടർന്ന് നിരീക്ഷണത്തിലിരിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെയും എ.സി.പിയുടെയും നേതൃത്വത്തിൽ വനിത പൊലീസുക്കാർക്ക് ബുളറ്റ് ഓടിക്കുന്നതിന് പരിശീലനം നൽകുയും തുടർന്ന് ടീം സജ്ജമാക്കുകയും ചെയ്തത്. ആറും എഴും ഗ്രൂപ്പുകലായി തിരിഞ്ഞാണ് സിറ്റി പൊലീസ് പരിധിയിൽ ബുളറ്റ് ടീം പട്രോളിംഗ് നടത്തിയിരുന്നത് ഇത് സംസ്ഥാനത്തലത്തിലവ്# തന്നെ ശ്രദ്ധേയമായി മാറി. പിങ്ക് പൊലീസ് ടീമിലെ അംഗങ്ങളും ഇവർക്ക് ഒപ്പം പങ്കെടുത്തിരുന്നു. സ്ത്രീ സുരക്ഷയുടെ ഭാഗമായി പരിശോധനകളും മറ്റും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വാഹനങ്ങൾ പിങ്ക് പൊലീസിന് ജില്ലയിൽ ലഭിക്കും. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് രൂപം നൽകിയത്. നിലവിലുള്ള പിങ്ക് പോലീസ് പട്രോൾ സംവിധാനം സജീവമാക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഗാർഹികപീഡനങ്ങൾ പലപ്പോഴും പൊലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയിൽപ്പെടുന്നു. വീടുകൾതോറും സഞ്ചരിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇവർ മേൽനടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറും.
പ്രത്യേക പരിശീലനം ലഭിച്ച വനിതാപൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും സ്‌കൂൾ, കോളേജ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതൽ സാന്നിധ്യമുറപ്പിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും നിലവിൽവന്നു.