ഒല്ലൂർ: കരൾ രോഗത്തിന് ചികിത്സ ചെയ്തുവരുന്ന യുവാവ് കരൾ മാറ്റിവെയ്ക്കുന്നതിനായി കാരുണ്യമതികളുടെ സഹായം തേടുന്നു. കുട്ടനല്ലൂർ കവിത റോഡിൽ ചെറുവത്തേരി പ്രകാശന്റെ മകൻ പ്രമോദ് (45) ആണ് കരൾ മാറ്റിവെയ്ക്കലിനായി സഹായം തേടുന്നത്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന പ്രമോദിന്റ കുടുംബവും ചികിത്സയും കഴിഞ്ഞിരുന്നത് ഇദ്ദേഹത്തിന്റെ ഏകവരുമാനമായ ആശാരിജോലികൊണ്ടാണ്. മന്ത്രി കെ.രാജൻ ചെയർമാനായും ടി.എൻ പ്രതാപൻ എം.പി കൺവീനറായും സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കുട്ടനല്ലൂർ സർവീസ് സഹകരണ ബാങ്കിൽ രജിത പ്രമോദ് എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 005504332718190001. ഫോൺ: 938855966.