കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം ശ്രീസരസ്വതി വിദ്യാനികേതനിൽ വ്യാസ ജയന്തി ദിനത്തിൽ ഗുരുപൂർണിമ ആഘോഷം ഗൂഗിൾ മീറ്റിലൂടെ നടത്തി. ആദ്യ ഗുരുവായ അമ്മയുടെ പാദപൂജ ചെയ്ത് കുട്ടികൾ അനുഗ്രഹം നേടി. വിദ്യാലയ സമിതി സെക്രട്ടറി വി.ആർ ജയപ്രകാശ് അദ്ധ്യക്ഷനായി. ചേർപ്പ് സി.എൻ.എൻ ജി.എച്ച്.എസിലെ അദ്ധ്യാപകനായ ജ്യോതികൃഷ്ണൻ മാസ്റ്റർ ഗുരുപൂർണിമ സന്ദേശം നൽകി. പ്രധാനാദ്ധ്യാപിക എ. ധന്യ, സ്റ്റാഫ് സെക്രട്ടറി ഇ. രമ എന്നിവർ സംസാരിച്ചു.