ed

തൃശൂർ : 104 കോടി രൂപയുടെ തിരിമറി നടന്നെന്ന് വ്യക്തമായതോടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.

ക്രമക്കേടുമായി ബന്ധപ്പെട്ട വ്യക്തികളെ കണ്ടെത്തുകയും പണം ഇടപാടുകളുടെ വിശദാംശം പരിശോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുള്ള ബാങ്ക് ജീവനക്കാരും പ്രസിഡന്റും അടക്കമുള്ളവരെ ഇ.ഡിയും പ്രതി ചേർത്തേക്കും. പണസമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ളവ അന്വേഷണ പരിധിയിൽ വരും. 300 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ, ഇന്നലെ മന്ത്രി വി.എൻ വാസവൻ ബാങ്കിൽ നൂറിലേറെ കോടിയുടെ ക്രമക്കേട് നടന്നെന്നാണ് വ്യക്തമാക്കിയത്.