കൊടുങ്ങല്ലൂർ: സി.പി.എം - കർഷക സംഘം സംയുക്തമായി സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന സംയോജിത കൃഷി വിജയിപ്പിക്കാൻ പുല്ലൂറ്റ് മേഖല സംഘാടക സമിതി രൂപീകരിച്ചു. ഗൂഗിൾ മീറ്റിൽ നടന്ന രൂപീകരണ യോഗം നഗരസഭ മേഖല സംഘാടക സമിതി ചെയർമാനും കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാനുമായ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം പുല്ലൂറ്റ് ലോക്കൽ സെക്രട്ടറി മുസ്താക്ക് അലി അദ്ധ്യക്ഷനായി.

കർഷക സംഘം പുല്ലൂറ്റ് മേഖല സെക്രട്ടറി പി.എൻ വിനയചന്ദ്രൻ, നഗരസഭ മേഖല സംഘാടക സമിതി കൺവീനർ അഡ്വ. എം. ബിജുകുമാർ, പി.എൻ രാമദാസ്, കെ.ആർ നാരായണൻ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി പി.എൻ രാമദാസ് (ചെയർമാൻ), പി.എൻ വിനയചന്ദ്രൻ (കൺവീനർ), ടി.ഒ ആന്റണി, കെ.ആർ നാരായണൻ, സീലിയ അഗസ്റ്റിൻ (വൈസ് ചെയർമാന്മാർ), എൻ.എസ് ജയൻ, മുഹമ്മദ് ജുനൈദ്, എ.ബി അനൂപ് (ജോയിന്റ് കൺവീനർമാർ) എന്നിവരെയും 35 അംഗ സംഘാടക സമിതിയെയും തിരഞ്ഞെടുത്തു.