accident-
ബസ് ഇടിച്ചതിനെ തുടർന്ന് കാറിന്റെ ഒരു ഭാഗം തകർന്ന നിലയിൽ

കുന്നംകുളം: കുന്നംകുളത്തെ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും അമിതവേഗതയിൽ റോഡിലേക്ക് കയറിയ ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ചു. സംഭവത്തിൽ വട്ടംപാടം പുറക്കാട്ട് വീട്ടിൽ അഫ്‌സൽ ഓടിച്ചിരുന്ന കാറിന്റെ ഒരു വശം തകർന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കുന്നംകുളത്തെ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും അമിതവേഗതയിൽ റോഡിലേക്ക് കയറിയ ബസ് നിയന്ത്രണംവിട്ട് അതിലൂടെ പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ബസ് അമിതവേഗതയിൽ വരുന്നതുകണ്ട് പെട്ടെന്നുതന്നെ കാർ ഒരു വശത്തേക്ക് തിരിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടതായി കാർ ഡ്രൈവർ പറഞ്ഞു. സ്റ്റാൻഡിൽ നിന്നും റോഡിലേക്ക് കയറുന്ന ഭാഗത്ത് ഡ്രൈവർമാർ അമിതവേഗതയിലാണ് ബസ് ഓടിക്കുന്നതെന്ന് യാത്രക്കാർ പറഞ്ഞു. ഇവിടെ ഹമ്പ് നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.