കുന്നംകുളം: കഴിഞ്ഞദിവസം ബസുകൾ സർവീസ് ആരംഭിച്ച കുന്നംകുളം നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് തകർന്നു. ബസ്സുകൾ സ്റ്റാൻഡിലെത്തി മലായ ജംഗ്ഷൻ വഴി കയറിപ്പോകുന്ന ഭാഗത്തെ റോഡാണ് തകർന്നിട്ടുള്ളത്. മഴ ശക്തമായതും ദുർബലമായ പാതയിലൂടെ ബസുകൾ ഓടിത്തുടങ്ങിയതുമാണ് റോഡ് തകരാൻ കാരണമാക്കിയത്. കഴിഞ്ഞദിവസം കുന്നംകുളം എം.എൽ.എ എ.സി മൊയ്തീൻ, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ടി.എസ് സിനോജ് എന്നിവരുടെ നേതൃത്വത്തിൽ നഗരസഭയിൽ ചേർന്ന യോഗത്തിലാണ് ട്രയൽ റൺ നടത്തി ഇതിലൂടെ റൂട്ട് നിശ്ചയിച്ചത്. അപ്രതീക്ഷിതമായി ഇതിലൂടെ ബസ്സുകൾക്ക് റൂട്ട് നിശ്ചയിച്ചതോടെ എം.എൽ.എയുടെ ഇടപെടലിനെതുടർന്ന് റോഡ് വീതി കൂട്ടുവാനും ബസ്സുകൾക്ക് യാത്ര ചെയ്യാവുന്ന രീതിയിൽ റോഡ് ബലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒരു വർഷം മുമ്പ് നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച റോഡ് ബസുകൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലല്ല നിർമ്മിച്ചിരിക്കുന്നത്.
-കുന്നംകുളം നഗരസഭ അധികൃതർ-