covid

തൃശൂർ: ജില്ലയിൽ രണ്ടായിരം കടന്ന് പ്രതിദിന കൊവിഡ് രോഗികൾ. ഇന്നലെ 2,023 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,826 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,740 ആണ്. തൃശൂർ സ്വദേശികളായ 106 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,438 ആണ്. 2,95,926 പേർ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.91 ശതമാനം.