പാവറട്ടി: മലബാർ ദേവസ്വം നിയമം സമഗ്ര ഭേദഗതി ബിൽ നിയമമാക്കാത്തതിലും മുമ്പ് സർക്കാർ ഇറക്കിയ ശമ്പള പരിഷ്‌ക്കരണ ഉത്തരവ് അപാകതകൾ പരിഹരിച്ച് നടപ്പിലാക്കാത്തതിലും ശമ്പള കുടിശ്ശിക വിതരണം പൂർത്തിയാക്കാത്തതിലും പ്രതിഷേധിച്ച് മലബാർ ദേവസ്വത്തിലെ ക്ഷേത്ര ജീവനക്കാർ വഞ്ചനാദിനം ആചരിച്ചു. മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ.എൻ.ടി.യു.സി), മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ്, കേരള ദേവസ്വം എംപ്ലോയീസ് യൂണിയൻ (ഫോർവേർഡ് ബ്ലോക്ക്) എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്. മുല്ലശ്ശേരി പറമ്പൻ തളിക്ഷേത്ര സമീപം നടത്തിയ സമരം മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി സജീവൻ കാനത്തിൽ ഉദ്ഘാടനം ചെയ്തു. കെ. ജ്യോതിശങ്കർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ആർ വാസുദേവൻ, സന്ദീപ് എമ്പ്രാന്തിരി, വിജേഷ് മാരാർ എന്നിവർ സംസാരിച്ചു.


മുല്ലശ്ശേരി പറമ്പന്തളി ക്ഷേത്രപരിസരത്ത് ക്ഷേത്ര ജീവനക്കാരുടെ വഞ്ചനാദിനാചരണം മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി സജീവൻ കാനത്തിൽ ഉദ്ഘാടനം ചെയ്യുന്നു.