ചാവക്കാട്: ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്കിന്റെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു. ഗൂഗിൾ മീറ്റിംഗലൂടെ നടന്ന യോഗം ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ, ജനറൽ സെക്രട്ടറി ശശി ആനക്കോട്ടിൽ, സംഘടനാ സെക്രട്ടറി വി.മുരളീധരൻ, സഹസംഘടനാ സെക്രട്ടറി പ്രകാശൻ കരിമ്പുള്ളി, സെക്രട്ടറി അയിനിപ്പുള്ളി സുനിൽകുമാർ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായി എം. ഗംഗാധരൻ(പ്രസിഡന്റ്), പി.സി സുനിൽകുമാർ (വർക്കിംഗ് പ്രസിഡന്റ്), കുറ്റിയിൽ വേണു(വൈസ് പ്രസിഡന്റ്), ഹരിദാസ് ദ്വാരക, സ്മിതാ പ്രമോദ്(ജനറൽ സെക്രട്ടറിമാർ), എൻ.ആർ സുബിൻരാജ്(സംഘടനാ സെക്രട്ടറി), എം.എസ് ബാഹുലേയൻ(ട്രഷറർ), കെ.ആർ ഷിനോജ്, ഷീല സുനിൽ, വിനയൻ, കെ.പി പ്രകാശൻ, സി.ജി ഷെഗിൻ(ഏരിയ സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.