പാവറട്ടി: ടോക്കിയോ ഒളിമ്പിസിക്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയഗെയിംസിൽ പങ്കെടുത്ത പാവറട്ടിയിലെ താരങ്ങളെ ദേവസൂര്യ ആദരിച്ചു. നാഷണൽ ഗെയിംസിൽ ബോക്‌സിംഗിൽ സിൽവർ മെഡലിസ്റ്റായ റോബിൻ, ചെന്നൈയിൽ നടന്ന ഒമ്പതാമത് സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ എയർപിസ്റ്റൾ വിഭാഗത്തിൽ സിൽവർ മെഡലിസ്റ്റായ ആൻഹില്ല പോൾസൺ എന്നിവരെയാണ് ആദരിച്ചത്. ഗുരുവായൂർ നഗരസഭ പെതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബിന്ദു അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ദേവസൂര്യ ഫുട്‌ബോൾ കോച്ചും പാവറട്ടി സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗവുമായ എ.എൽ കുരിയാക്കു അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഗെയിംസ് മെഡൽ ജേതാക്കളായ റോബിൻ, ആൻഹില്ല പോൾസൺ എന്നിവർ ചേർന്ന് ഒളിമ്പിക്‌സ് ദീപത്തിൽ അഗ്‌നി പകർന്നു. ദേവസൂര്യ പ്രസിഡന്റ് എം.ജി ഗോകുൽ, റെജി വിളക്കാട്ടുപാടം, വേണു ബ്രഹ്മകുളം എന്നിവർ പ്രസംഗിച്ചു.