bird-flu
തങ്ങള്‍ ഭവന്‍ ഡയറിഫാമിലെ ചത്ത താറാവുകൾ

ചാവക്കാട്: പക്ഷിപ്പനിയെതുടർന്ന് പുന്നയൂരിൽ താറാവുകൾ ചത്തൊടുങ്ങുന്നു. ചികിത്സയ്ക്കായി മൃഗാശുപത്രിയിൽ ഡോക്ടറുമില്ല. തെക്കെ പുന്നയൂരിൽ കർഷകനായ ഫൈസൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള തങ്ങൾ ഭവൻ ഡയറിഫാമിലെ അമ്പതോളം താറാവുകളാണ് ചത്തത്. രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതെ വായയിൽ നിന്ന് രക്തം വാർന്ന് മിനിറ്റുകൾക്കുള്ളിൽ ചത്തു വീഴുകയാണ് ചെയ്യുന്നത്. മൃഗാശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ അവിശേഷിക്കുന്നവക്ക് ചികിത്സ നൽകാനും കഴിയുന്നില്ലെന്ന് ഫൈസൽ പറയുന്നു. പുതുതായി ചാർജെടുത്ത ഡോക്ടർ പ്രസവാവധിയിലാണ്. ഡോക്ടറുടെ അഭാവം മേഖലയിൽ കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അതേസമയം തൃശൂരിലെ അധികൃതരോട് ഇക്കാര്യം അറിയിച്ചപ്പോൾ ചത്ത രണ്ട് താറാവുകളുമായി ചെല്ലാനാണ് ആവശ്യപ്പെട്ടതെന്നും ഫൈസൽ തങ്ങൾ പറഞ്ഞു.