giant-potato
ഒരുമനയൂർ തെക്കുംപുറം കാട്ടിൽ കമറുദ്ദീൻ ഹാജി തൻ്റെ വീട്ടുവളപ്പിൽ വളർന്ന ഭീമൻ കൊള്ളിക്കിഴങ്ങുമായി


ചാവക്കാട്: ഒരുമനയൂർ തെക്കുംപുറം കാട്ടിൽ കമറുദ്ദീൻ ഹാജിയുടെ വീട്ടുവളപ്പിലുണ്ടായ ഭീമൻ കപ്പ ക്കിഴങ്ങ് കൗതുകമായി. യു.എ.ഇ പ്രവാസിയായ കമറുദ്ദീൻ ഒന്നരവർഷം മുമ്പ് ലീവിൽ വന്ന സമയത്താണ് കപ്പ നട്ടത്. പിന്നീട് വീട് അയൽവാസിയെ ഏൽപ്പിച്ച് കുടുംബസമേതം ഗൾഫിലേക്ക് പോവുകയായിരുന്നു. ഒന്നരവർഷത്തിന് ശേഷം അടുത്ത ദിവസം ലീവിന് തിരിച്ചുവന്നപ്പോൾ താൻ കഴിഞ്ഞ ലീവിന് വന്നപ്പോൾ നട്ടതല്ലേ എന്നുകരുതിയാണ് കപ്പ പറിച്ചു നോക്കിയത്. അപ്പോഴാണ് ഈ അത്ഭുത കാഴ്ച കണ്ടത്. ഒരെണ്ണം 8 കിലോയും മറ്റൊരണ്ണം 6 കിലോയും തൂക്കം വരും.