തൃശൂർ: മെഡിക്കൽ കോളേജിൽ ഒ.പി കൗണ്ടറിന്റെ പ്രവർത്തനത്തിന് നിയന്ത്രണമേർപ്പെടുത്തി. എം.ബി.ബി.എസ് വിദ്യാർത്ഥികളടക്കമുള്ള നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും കൂടുതൽ വ്യാപന സാദ്ധ്യത കണക്കിലെടുത്തുമാണ് തീരുമാനം. തിങ്കളാഴ്ച്ച മുതൽ രാവിലെ 7.30 മുതൽ രാവിലെ 11വരെ മാത്രമെ പ്രവർത്തനം ഉണ്ടായിരിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച 60 പേരെയും നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് പുറമേ ഡോക്ടർമാർ, ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.