ചേർപ്പ്: ക്ഷീര കർഷകർക്കായി കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അംഗങ്ങളായ ജെറി ജോസഫ്, സുനിൽ ചാ ണശ്ശേരി, ജെയ്‌സൻ മാങ്ങൻ, വി.വി. ഷിബു, ഷീല ഹരിദാസ്, എം.ഡി. വാസുദേവൻ, മിനു റസ്സൽ എന്നിവർ പങ്കെടുത്തു.