ചേലക്കര: മായന്നൂർകടവ്-തൊഴൂപ്പാടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് ഭാരതീയ ജനത യുവമോർച്ച കൊണ്ടാഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുറോഡിൽ ഞാറ് നട്ട് പ്രതിഷേധിച്ചു. പ്രധാൻമന്ത്രി ഗ്രാമീൺ സടക്‌യോചന പദ്ധതിപ്രകാരം പണി കഴിപ്പിച്ച റോഡ് തകർന്നിട്ട് 5 വർഷത്തിലേറെയായി. ചേലക്കര, ഒറ്റപ്പാലം കൊണ്ടാഴി, പാഞ്ഞാൾ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. ബി.ജെ.പി കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് വിജിത്ത് വാരിയർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച കൊണ്ടാഴി വൈസ് പ്രസിഡന്റ് ബിജു കെ.പി അദ്ധ്യക്ഷനായി. ചടങ്ങിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സന്തോഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഹരിഹരൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ യു.പി പ്രഭാത്, ഹേമന്ത്, യുവമോർച്ച കൊണ്ടാഴി സെക്രട്ടറി മിഥുൻ, മറ്റ് പ്രവർത്തകരായ സുജീഷ്, സുധീഷ്, ജയൻ, മനോജ്, നാരായണൻ, വൈശാഖ്, ബാബു തുടങ്ങിയവർ സംസാരിച്ചു.