തൃശൂർ: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വിദഗ്ധരുടെ സംഘം മെഡിക്കൽ കോളേജ് ക്യാമ്പസ് സന്ദർശിക്കുക, രോഗികളുടെയും കൂട്ടിരിപ്പുകാരടേയും രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് വാക്‌സിനേഷൻ ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജിൽ ധർണ നടത്തി. പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. എൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് വി.എ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ വി.എ ഷാജു, സംസ്ഥാന കൗൺസിൽ അംഗം എം.ജി രഘുനാഥ്, ജില്ലാ കൗൺസിൽ അംഗം രാജു.പി.എഫ്, എം.എ നിഷാർ മുഹമ്മദ്, സി. സേതുമാധവൻ, കെ. അജിത്ത് കുമാർ, സുധീർ. എം,കെ.ടി വിനോദ്, കെ. ഉണ്ണികൃഷ്ണൻ, പി.ബാബു, തുടങ്ങിയവർ നേതൃത്വം നൽകി.