mla
സ്ത്രീകൾക്കും കുട്ടികൾക്കുമായി മതിലകത്ത് ഒരുക്കിയ കൊവിഡ് ചികിത്സാ കേന്ദ്രത്തിന്റെ നാട മുറിക്കൽ ചടങ്ങ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: ജില്ലയിലെ ആദ്യത്തെ മാതൃശിശു കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം മതിലകത്ത് സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ സി.എഫ്.എൽ.ടി.സിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ബെഹ്നാൻ എം.പി, നടൻ മമ്മൂട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ആഗസ്റ്റ് 10ന് കൊവിഡ് രോഗബാധിതർക്കായി ചികിത്സ കേന്ദ്രം തുറന്നു കൊടുക്കും.

നോഡൽ ഓഫീസർ ഡോ. സാനു കെ. പരമേശ്വരൻ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. ഫാരിസ് എന്നിവർക്കാണ് കേന്ദ്രത്തിന്റെ ചുമതല. 20 ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം മൂന്ന് ഷിഫ്റ്റുകളിലായി രോഗികളെ പരിശോധിക്കും. അടിയന്തര സന്ദർഭങ്ങളിൽ ഐ.സി.യു ആംബുലൻസുകൾക്ക് പ്രവേശിക്കാവുന്ന തരത്തിലുള്ള വിശാലമായ ഹാളുകളിലാണ് രോഗികളെ കിടത്തുക. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നാടമുറിക്കൽ ചടങ്ങ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, സി.പി ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് രവീന്ദ്രൻ, ഡി.പി.എം സതീഷ്, ഡോ. സാനു എം. പരമേശ്വരൻ, ഡോ. ഫാരിസ്, ഡ്രൈപോർട്ട് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ചികിത്സാ കേന്ദ്രത്തിൽ

400 കിടക്കകൾ, 20 ഡോക്ടർമാർ, 50 നഴ്‌സിംഗ് സ്റ്റാഫുകൾ, 50 ഓക്‌സിജൻ സിലിണ്ടർ, മെഡിക്കൽ വിഭാഗം, ലാബ്, ഡാറ്റ എൻട്രി, കൗൺസിലിംഗ്, ഫാർമസിസ്റ്റ്, ലൈബ്രറി, പ്രാർത്ഥനാ ഹാളുകൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, വൈഫൈ, ബയോ മെഡിക്കൽ വെയിസ്റ്റ് സംവിധാനമായ ഇമേജ് തുടങ്ങിയ.