പാവറട്ടി: കെ.എസ്.ടി.എ വനിത കൂട്ടായ്മ 'സമ' യുടെ നേതൃത്വത്തിൽ മുല്ലശ്ശേരി ഉപജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ വനിതാ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജൻ ഉപജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. സബ് ജില്ലാ സെക്രട്ടറി കെ.എച്ച് സിന്ധു അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എൻ.ശൈലജ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി.എം കരിം, അനീഷ് ലോറൻസ്, ജിന രാമകൃഷ്ണൻ, എം.ജെ സിനി, ഹിമ വിൻസെന്റ് എന്നിവർ സംസാരിച്ചു. മുല്ലശ്ശേരി സെന്റർ, വെങ്കിടങ്ങ്, പാവറട്ടി, എളവള്ളി എന്നിവിടങ്ങളിലും വനിതാ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.