പുതുക്കാട്: 1957ലെ ഇ.എം.എസ് സർക്കാരിന്റെ കാലംമുതൽ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ സമൂഹത്തെ അടിമുടി മാറ്റുന്നതിനുള്ള നിയമങ്ങളാണ് നടപ്പാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവൻ. പുതുക്കാട് പഴയ പൊലീസ് സ്റ്റേഷനുസമീപത്തെ കെ.കെ രാമചന്ദ്രൻ എം.എൽ.എയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് അദ്ധ്യക്ഷനായി. കെ.കെ രാമചന്ദ്രൻ എം.എൽ.എ, യു.പി ജോസഫ്, പ്രൊഫ.സി.രവീന്ദ്രനാഥ്, പി.ആർ വർഗീസ്, രാഘവൻ മുളങ്ങാടൻ, വി.എസ് പ്രിൻസ്, ബേബി മാത്യൂ കാവുങ്ങൽ, കെ.എം ബാബുരാജ്, എ. നാഗേഷ്, ടി.എ രാമകൃഷ്ണൻ, ഫാ. ഹർഷജൻ പഴയാറ്റിൽ എന്നിവർ സംസാരിച്ചു.