വെള്ളിക്കുളങ്ങര: സംസ്ഥാനത്താദ്യമായി കാടർ വിഭാഗത്തിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി വിജയിച്ച അഞ്ജന മോഹനെയും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആദിത്യ മനോജിനെയും പി.കെ.എസ് വെള്ളികുളങ്ങര ലോക്കൽ കമ്മിറ്റി അഭിനന്ദിച്ചു. ഏരിയാ സെക്രട്ടറി പി.കെ കൃഷ്ണൻകുട്ടി അനുമോദനവും സമ്മാനദാനവും നടത്തി. ലോക്കൽ കമ്മറ്റി അംഗം പി.ആർ ആഷിൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി.കെ രാജൻ, പ്രസിഡന്റ് ശിവൻ, വാർഡംഗം ഷാന്റോ കൈതാരത്ത്, കെ.എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.