വടക്കാഞ്ചേരി: പുഴ സംരക്ഷണത്തിനായി ഗ്രീൻ ട്രൈബ്യൂണൽ നിയമങ്ങൾ ബാധകമാക്കാൻ നഗരസഭ യോഗത്തിൽ തീരുമാനിച്ചു. വടക്കാഞ്ചേരിയിലൂടെ 9.16 കിലോമീറ്റർ ദൂരം ഒഴുകുന്ന വടക്കാഞ്ചേരി പുഴയെ സംബന്ധിച്ചും അനുബന്ധ തോടുകളെ സംബന്ധിച്ചും അവയിലുണ്ടാകുന്ന മലിനീകരണം തടയുന്നതിനായുമാണ് ഗ്രീൻ ട്രൈബ്യൂണൽ നിയമം നടപ്പാക്കുന്നത്. കുന്നംകുളം നഗരസഭ സെക്രട്ടറി ടി.കെ സുജിത്ത് ക്ലാസെടുത്തു. നഗരസഭയിൽ മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. യോഗത്തിൽ നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അദ്ധ്യക്ഷനായി.