ഗുരുവായൂർ: ആയുധ നിർമ്മാണ കമ്പനികളുടെ സ്വകാര്യവത്ക്കരണത്തിൽ പ്രതിക്ഷേധിച്ചും തൊഴിലാളി വിരുദ്ധ നയസമീപനങ്ങൾ തുടരുന്ന മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ കസ്റ്റംസ് ഓഫീസിന് മുന്നിൽ നടന്ന സമരം ഐ.എൻ.എൽ.സി നേതാവ് ജി.പെരുമാൾ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് പി.എ സജീവൻ അദ്ധ്യക്ഷനായിരുന്നു. ഐ.എൻ.ടി.യു.സി നേതാവ് കമറുദ്ദീൻ, വത്സലൻ, എം.എം സമേഷ് എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു നേതാവ് ജയിംസ് ആളൂർ സ്വാഗതവും സോമൻ നന്ദിയും പറഞ്ഞു.