ഗുരുവായൂർ: ടെമ്പിൾ പൊലീസ് സ്റ്റേഷൻ പ്രവർത്തനം തിങ്കളാഴ്ച പുതിയ കെട്ടിടത്തിലേക്ക് മാറും. കഴിഞ്ഞ മാസം 19 നാണ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പുതിയ കെട്ടിടത്തെ പൊലീസ് സ്റ്റേഷനാക്കി പ്രഖ്യാപിച്ചുള്ള ഗസറ്റ് വിജ്ഞാപനം ഇറങ്ങാൻ താമസിച്ചതിനാലാണ് മാറ്റം വൈകിയത്. ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ടിനടുത്തുള്ള ദേവസ്വംവക കെട്ടിടത്തിലാണ് സ്റ്റേഷൻ താത്ക്കാലികമായി പ്രവർത്തിക്കുന്നത്. അസി. കമ്മിഷണർ ഓഫിസ് നേരത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.