തൃശൂർ: ഗർഭാവസ്ഥയിൽ മരുന്ന് നൽകിയതിനെത്തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ച സംഭവത്തിൽ കുന്നംകുളം പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഡോക്ടറുടെ പരാതിയിൽ കുന്നംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ആരെയും പ്രതിയാക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. സി.പി.എം നേതൃത്വമാണ് കേസ് അട്ടിമറിക്കാനും നേതാക്കളെ സംരക്ഷിക്കാനും പൊലീസുമായി ഒത്തുകളിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.