കുന്നംകുളം: കേച്ചേരിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. കേച്ചേരി-വടക്കാഞ്ചേരി റോഡിൽ കെ.എസ്.ഇ.ബി ഓഫീസിന് സമീപം വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. വെള്ളാറ്റഞ്ഞൂർ പൂന്തുരുത്തിൽ വീട്ടിൽ അമോൽ ഭാര്യ ശാരി (33) ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യുവതിയെ കേച്ചേരി ആക്ട്‌സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.