ചാലക്കുടി: പുളിയിലപ്പാറയിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. പെരിങ്ങൽക്കുത്ത് ഡാമിന്റെ പ്രവേശന കവാടമായ പുളിയിലപ്പാറ കവലയിലാണ് മരങ്ങൾ വീണത്. ശക്തമായ കാറ്റിലായിരുന്നു മരങ്ങളുടെ കടപുഴകൽ. ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. കെ.എസ്.ഇ.ബി ജീവനക്കാരും വനപാലകരും നാട്ടുകാരുടെ സഹായത്തോടെ വീണ മരങ്ങൾ വെട്ടിമാറ്റി.