ചാലക്കുടിയിൽ എം.എൽ.എ കെയർ പദ്ധതിയുടെ ഭാഗമായുള്ള പഠനോപകരണ വിതണം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി: എം.എൽ.എ കെയർ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ആരംഭിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. ബെന്നി ബെഹ്നാൻ എം.പി, ചാണ്ടി ഉമ്മൻ, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ തുടങ്ങിയവർ സംസാരിച്ചു.