karuvannur-bank-

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പ് വകുപ്പ് തലത്തിൽ സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി. കെ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതി അന്വേഷിക്കും. പത്ത് ദിവസത്തിനകം ഇടക്കാല റിപ്പോർട്ടും ഒരു മാസത്തിനകം അന്തിമ റിപ്പോർട്ടും നൽകണമെന്ന് നിർദേശിച്ച് ശനിയാഴ്ച സർക്കാർ ഉത്തരവിറങ്ങി.

കരുവന്നൂർ തട്ടിപ്പിൽ ഉന്നതല അന്വേഷണം വരുമെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അഡിഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്) ബിനോയ് കുമാർ, കണ്ണൂർ ജോയിന്റ് ഡയറക്ടർ ഇ.രാജേന്ദ്രൻ, അസി. രജിസ്ട്രാറും നോഡൽ ഓഫീസറുമായ (ഐ. ടി) അയ്യപ്പൻ നായർ, കേരളാ ബാങ്ക് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് ആദിശേഷൻ, കാട്ടാക്കട അസി.രജിസ്ട്രാർ (ജനറൽ) ജയചന്ദ്രൻ, ചിറയിൻകീഴ് അസി. രജിസ്ട്രാർ (ജനറൽ) ജെർണൈൽ സിംഗ് എന്നിവരും സഹകരണ ഇൻസ്‌പെക്ടർമാരിൽ നിന്നുള്ള രണ്ട് നോമിനികളുമാണ് സമിതിയിലുള്ളത്.

ക്രമക്കേട് യഥാസമയം കണ്ടെത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകും. സി. പി. എം. അംഗങ്ങൾ ഉൾപ്പെട്ട അഴിമതി വർഷങ്ങൾക്കുമുമ്പേ അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന ആക്ഷേപം ശക്തമാവുകയും പാർട്ടിയും സർക്കാരും പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണ നടപടി. എല്ലാ ജില്ലകളിലെയും സഹകരണ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന മന്ത്രിയുടെ ഓൺലൈൻ യോഗം ഇന്ന് രാവിലെ നടക്കും.

 പ്ര​തി​ക​ൾ​ ​പ​ണ​മെ​റി​ഞ്ഞ​ത് റി​യ​ൽ​ ​എ​സ്റ്റേ​റ്റി​ലും​ ​ഹോ​ട്ട​ൽ​ ​വ്യ​വ​സാ​യ​ങ്ങ​ളി​ലും

​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ത​ട്ടി​പ്പി​ൽ​ ​പ്ര​തി​ക​ൾ​ ​പ​ണം​ ​ഏ​റെ​യും​ ​നി​ക്ഷേ​പി​ച്ച​ത് ​റി​യ​ൽ​ ​എ​സ്റ്റേ​റ്റി​ലും​ ​ഹോ​ട്ട​ൽ​ ​വ്യ​വ​സാ​യ​ങ്ങ​ളി​ലു​മാ​ണെ​ന്ന് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​വി​വ​രം​ ​ല​ഭി​ച്ചു.​ ​ഇ​തി​ൽ​ ​നി​ന്ന് ​ലാ​ഭം​ ​കി​ട്ടാ​താ​യ​തോ​ടെ​ ​വാ​യ്പ​യ്ക്കാ​യി​ ​സ​മ​ർ​പ്പി​ച്ച​ ​ആ​ധാ​രം​ ​ഉ​ട​മ​ക​ൾ​ ​അ​റി​യാ​തെ​ ​പ​ണ​യ​പ്പെ​ടു​ത്തി​ ​കോ​ടി​ക​ൾ​ ​ത​ട്ടി​യെ​ടു​ത്തു.
അ​തി​നാ​ൽ​ ​വ്യാ​ജ​രേ​ഖ​ ​ച​മ​ച്ചു​വെ​ന്ന​ ​വ​കു​പ്പ് ​കൂ​ടി​ ​പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​കും.

മു​പ്പ​ത് ​ആ​ധാ​ര​ങ്ങ​ൾ​ ​പ​ല​പ്പോ​ഴാ​യി​ ​പ​ണ​യ​പ്പെ​ടു​ത്തി​യ​താ​യും​ ​വ്യ​ക്ത​മാ​യി.​ ​ബാ​ങ്കി​ന്റെ​ ​പ്ര​ധാ​ന​ ​ത​സ്തി​ക​ക​ളി​ൽ​ ​ഇ​രി​ക്കു​ന്ന​തി​നാ​ൽ​ ​ഭൂ​മി​യു​ടെ​ ​മ​തി​പ്പു​വി​ല​ ​നി​ശ്ച​യി​ക്കു​ന്ന​ത് ​അ​ട​ക്കം​ ​വാ​യ്പ​ ​സം​ബ​ന്ധി​ച്ച​ ​ഇ​ട​പാ​ടു​ക​ളെ​ല്ലാം​ ​പ്ര​തി​ക​ളു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു.​ ​ബി​ജു​ ​ക​രീ​മും,​ ​ബി​ജോ​യി​യു​മാ​ണ് ​ത​ട്ടി​പ്പി​ന്റെ​ ​മു​ഖ്യ​ ​ആ​സൂ​ത്ര​ക​രെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.