തൃപ്രയാർ: തൃപ്രയാർ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനത്തിന് രണ്ട് ഘട്ടമായി എട്ട് കോടി രൂപ അനുവദിച്ചിരുന്നു.
2019ൽ ആരംഭക്കേണ്ട പ്രവർത്തനം അന്നത്തെ യു.ഡി.എഫ് ഭരണ സമിതിയും എം.എൽ.എയും തമ്മിലുണ്ടായ ശീതസമരം മൂലമാണ് ഇപ്പോഴും ശോചനീയാവസ്ഥയിൽ തുടരാൻ കാരണമായതെന്നും ആരോപണമുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് നിർമ്മാണം ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.