karuvannur

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും സി.പി.എം പൊറത്തിശേരി ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹിയുമായ ബിജു ബാങ്കിൽ ഒരേ പദവിയിലിരുന്നത് 16 കൊല്ലം. സ്ഥാനം നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസം തട്ടിപ്പുകൾക്ക് വഴിയും വളവുമായി. 2003 മുതൽ 2019 വരെ ബിജുവായിരുന്നു മാനേജർ.
വായ്പ സംബന്ധിച്ച കാര്യങ്ങളെല്ലാം ബിജുവിന്റെ നിയന്ത്രണത്തിലായി. ബിജു വ്യാജപേരുകൾ ചമച്ച് വായ്പയായി തട്ടിയെടുത്തത് 26 കോടിയാണ്. സ്വന്തം ഇഷ്ടപ്രകാരവും പാർട്ടിയുടെ നിർദ്ദേശത്താലും മൂന്നൂറിലേറെ വായ്പകൾ മാനദണ്ഡം പാലിക്കാതെ അനുവദിച്ചു. പരാതികൾ ശക്തമായപ്പോൾ 2019ലാണ് സസ്‌പെൻഡ് ചെയ്തത്.

തേക്കടിയിൽ 10.49 കോടി രൂപ മുതൽമുടക്കിൽ റിസോർട്ട് നിർമ്മാണം തുടങ്ങിയപ്പോൾ ബിജുവും കമ്മിഷൻ ഏജന്റ് ബിജോയിയും അടക്കം 8 പേർ ഡയറക്ടർമാരായി. രണ്ട് വർഷം മുൻപ് നിർമ്മാണം നിലച്ചു. 50 ലക്ഷം രൂപ മുടക്കി മൂന്നാറിൽ ലക്‌സ്‌വേ ഹോട്ടൽസ് ആൻഡ് റിസോർട്ടിന്റേയും ഡയറക്ടർമാർ ബിജുവും ബിജോയിയും ഇവരുടെ കുടുംബാംഗങ്ങളുമായിരുന്നു.

സി.സി.എം ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം രൂപയുടെ മൂലധനത്തിലാണ് തുടങ്ങിയത്. അതിൽ ബിജുവിന്റെ ഭാര്യയും അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യയുമായിരുന്നു ഡയറക്ടർമാർ. 98 ലക്ഷത്തിന്റെ പെസോ ഇൻഫ്രാസ്ട്രക്‌ചേഴ്‌സിലും ബിജോയ്, ബിജു എന്നിവരടക്കം 4 ഡയറക്ടർമാരുണ്ടായിരുന്നു. ബാങ്കിന്റെ പദവി വിനിയോഗിച്ച് വൻകിട ബിസിനസുകളിലേക്ക് ബിജുവും സംഘവും തിരിയുകയായിരുന്നു. എന്നാൽ നോട്ട്‌ നിരോധനവും സാമ്പത്തികപ്രതിസന്ധിയുമെല്ലാം തിരിച്ചടിയായി.

 പരാതിക്കാരൻ പുറത്ത്

2003ലാണ് ബാങ്കിലെ അഴിമതിയെക്കുറിച്ച് ആദ്യ പരാതി സി.പി.എമ്മിന് കിട്ടുന്നത്. 2010ൽ വീണ്ടും കൂടുതൽ തെളിവുമായി പരാതിയുണ്ടായെങ്കിലും നടപടിയുണ്ടായില്ല. ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പാർട്ടി തന്നെ മൂടിവച്ചു. മുൻമന്ത്രി എ.സി. മൊയ്തീൻ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുന്ന കാലത്ത് ലോക്കൽ കമ്മിറ്റി അംഗവും ബാങ്കിലെ ജീവനക്കാരനുമായ സുരേഷ്, അദ്ദേഹത്തിന് കത്തു നൽകി. രണ്ട് സെക്രട്ടേറിയേറ്റ് അംഗങ്ങളെ കമ്മിഷനായി നിയോഗിച്ചെങ്കിലും നടപടിയുണ്ടായില്ല. മൊയ്തീൻ സഹകരണ മന്ത്രിയായപ്പോഴും ജില്ലാ നേതൃത്വത്തിന് പരാതി കിട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ല. പരാതി നൽകിയ സുരേഷിനെ സസ്‌പെൻഡ് ചെയ്തു. പരാതികളെല്ലാം ബിജുവിനെതിരെയായിരുന്നു.

 മുന്നിൽ തിരഞ്ഞെടുപ്പ് മാത്രം

ക്രമക്കേടിനെക്കുറിച്ചുള്ള പാർട്ടി അന്വേഷണ കമ്മിഷന്റെയും സഹകരണ വകുപ്പിന്റെയും നിർദ്ദേശം ലഭിച്ചപ്പോഴും നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിശബ്ദമായി. സഹകരണ ജോയിന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. നാൽപ്പത് വർഷത്തിലേറെയായി സി.പി.എം ഭരിക്കുന്ന ബാങ്കിൽ നടന്ന കോടികളുടെ തിരിമറി പുറത്തറിഞ്ഞാൽ തുടർഭരണം നഷ്ടമാകുമെന്നായിരുന്നു ഭയം. നടപടിയെടുത്താൽ ഏരിയ, ലോക്കൽ കമ്മിറ്റികൾക്കെതിരെയും നടപടി വേണ്ടി വരുമെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പാർട്ടി കരുതി.

 ക​രു​വ​ന്നൂ​ർ​:​ 14.5​ ​കോ​ടി​ ​ബി​നാ​മി​ ​ഇ​ട​പാ​ടി​ലൂ​ടെ​ ​വ​ക​മാ​റ്റി
ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​പ്ര​തി​ക​ളു​ടെ​ ​വീ​ടു​ക​ളി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ബി​നാ​മി​ ​ഇ​ട​പാ​ടു​ക​ളു​ടെ​ ​അ​ട​ക്കം​ ​നി​ര​വ​ധി​ ​രേ​ഖ​ക​ൾ​ ​ക​ണ്ടെ​ത്തി.​ 29​ ​വാ​യ്പാ​രേ​ഖ​ക​ളും​ 14.5​ ​കോ​ടി​ ​വ​ക​മാ​റ്റി​യ​തി​നു​ള്ള​ ​തെ​ളി​വു​ക​ളും​ ​ല​ഭി​ച്ചു.​ ​പ്ര​തി​ക​ൾ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പ​ല​യി​ട​ത്തും​ ​നി​ക്ഷേ​പം​ ​ന​ട​ത്തി​യെ​ന്ന​ ​സൂ​ച​ന​യും​ ​കി​ട്ടി.

പ്ര​തി​ക​ളാ​യ​ ​ബി​ജു​ ​ക​രീം,​ ​റെ​ജി​ ​അ​നി​ൽ​ ​കു​മാ​ർ,​ ​കി​ര​ൺ,​ ​എ.​കെ.​ ​ബി​ജോ​യ്,​ ​ടി.​ആ​ർ​ ​സു​നി​ൽ​ ​കു​മാ​ർ,​ ​സി.​കെ​ ​ജി​ൽ​സ് ​എ​ന്നി​വ​രു​ടെ​ ​ഇ​രി​ങ്ങാ​ല​ക്കു​ട,​ ​പൊ​റ​ത്തി​ശേ​രി,​ ​കൊ​രു​മ്പി​ശേ​രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വീ​ടു​ക​ളി​ൽ​ ​ആ​റ് ​സം​ഘ​ങ്ങ​ളാ​യി​ ​തി​രി​ഞ്ഞാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​വീ​ട്ടു​കാ​രി​ൽ​ ​നി​ന്നും​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു.​ ​പ്ര​തി​ക​ളെ​ ​ഒ​പ്പം​കൂ​ട്ടി​യാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​തെ​ന്ന് ​സൂ​ച​ന​യു​ണ്ട്.

കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​ബി​ജോ​യി​യു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​ഇ​ട​പാ​ടു​ക​ളു​ടെ​ ​രേ​ഖ​ക​ൾ​ ​കൂ​ടു​ത​ലും​ ​ക​ണ്ടെ​ടു​ത്ത​ത്.​ ​പ്ര​തി​ക​ളു​ടെ​ ​സാ​മ്പ​ത്തി​ക​ ​സ്രോ​ത​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ളാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘം​ ​പ​രി​ശോ​ധി​ക്കു​ന്ന​ത്.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​നാ​ലു​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ളി​ലേ​ക്കും​ ​അ​ന്വേ​ഷ​ണം​ ​വ്യാ​പി​പ്പി​ച്ചു.​ ​പെ​സോ​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച്ചേ​ഴ്‌​സ്,​ ​സി.​സി.​എം​ ​ട്ര​ഡേ​ഴ്‌​സ്,​ ​മൂ​ന്നാ​ർ​ ​ല​ക്‌​സ് ​വേ​ ​ഹോ​ട്ട​ൽ​സ്,​ ​തേ​ക്ക​ടി​ ​റി​സോ​ർ​ട്ട് ​എ​ന്നീ​ ​ക​മ്പ​നി​ക​ളി​ൽ​ ​പ്ര​തി​ക​ൾ​ക്ക് ​പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന​ ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ബാ​ങ്ക് ​ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളോ​ട് ​മൊ​ഴി​യെ​ടു​ക്കാ​നാ​യി​ ​എ​ത്താ​ൻ​ ​അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​പ​രി​ശോ​ധ​ന​ ​നീ​ണ്ടു​ ​പോ​യ​തി​നാ​ൽ​ ​മാ​റ്റി.

 സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം അ​നി​വാ​ര്യം​:​ വി.എം. സു​ധീ​രൻ

ക​രു​വ​ന്നൂ​രി​ലെ​ ​സ​ഹ​ക​ര​ണ​ ​ത​ട്ടി​പ്പി​നെ​ ​കു​റി​ച്ച് ​സി.​ബി.​ഐ.​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​വി.​എം.​ ​സു​ധീ​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​മ​സ്ത​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യ്ക്കും​ ​കേ​ര​ള​ത്തി​നും​ ​അ​പ​മാ​ന​മാ​ണ് ​ക​ര​വ​ന്നൂ​രി​ലെ​ ​കൊ​ള്ള.​ ​സ​ർ​ക്കാ​ർ​ ​രാ​ഷ്ട്രീ​യ​ത​ല​ങ്ങ​ളി​ൽ​ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ​യാ​തൊ​രു​ ​വി​ശ്വാ​സ്യ​ത​യും​ ​ഇ​ല്ല.​ ​ജ​ന​ങ്ങ​ളു​ടെ​ ​ക​ണ്ണി​ൽ​ ​പൊ​ടി​യി​ടാ​നു​ള്ള​ ​പാ​ഴ്ശ്ര​മ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 വീ​ഴ്ച​ ​വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​: എ.​ ​വി​ജ​യ​രാ​ഘ​വൻ

ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വീ​ഴ്ച​ ​വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ​ ​ക​ടു​ത്ത​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കു​മെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​വി​ഷ​യം​ ​പാ​ർ​ട്ടി​ ​ഗൗ​ര​വ​മാ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യും​ ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്ത​ ​ശേ​ഷ​മാ​കും​ ​തീ​രു​മാ​നം.​ ​കു​റ്റ​ക്കാ​രെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ​പാ​ർ​ട്ടി​ ​നേ​ര​ത്തെ​ ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സും​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​കു​പ്പും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും​ ​വി​ജ​രാ​ഘ​വ​ൻ​ ​പ്ര​തി​ക​രി​ച്ചു.