photo
സമരം കെ.പി.സി.സി.സെക്രട്ടറി സി.എസ്.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു

മാള: പ്രളയത്തിൽ ഒലിച്ചു പോയ മാള കോട്ടമുറി വൈന്തോട് പാലവും റോഡും പുനർനിർമ്മിക്കുന്നതിലെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ പകൽ പന്തം തെളിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് എ.ആർ രാധാകൃഷ്ണൻ നേതൃത്വം നൽകി. വിനോദ് വിതയത്തിൽ അദ്ധ്യക്ഷനായി. ജോഷി പെരേപ്പാടൻ, ടൈറ്റസ് ഡേവീസ്, വിത്സൺ കാഞ്ഞുത്തറ, ടി.കെ ജിനീഷ്, അഭിപ്രസാദ്, വിനയൻ കാവനാട് എന്നിവർ സംബന്ധിച്ചു.

സമരം കെ.പി.സി.സി.സെക്രട്ടറി സി.എസ്.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു