ചാലക്കുടി: നിയോജക മണ്ഡലം പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുരുന്നു. 204 പേരിലാണ് ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലു ദിവസമായി നഗരസഭയിൽ കുറഞ്ഞുവന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം വലിയതോതിൽ ഉയർന്നു. 43 പോസിറ്റീവ് കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. കൊരട്ടി പഞ്ചായത്തിലും രോഗ വ്യാപനം കൂടുതലായി. സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ഇവിടെ 52 പുതിയ വൈറസ് ബാധിതരെ കണ്ടെത്തി. വൈറസ് ബാധയുടെ പിടിയിലായ കോടശേരിയിൽ 38 പോസിറ്റീവ് കേസുകളുണ്ട്. പരിയാരത്തിനേയും വിടാതെ കൊവിഡ് പിന്തുടരുന്നു. 33 പേർക്കാണ് രോഗം. കാടുകുറ്റി 17,കൊടകര 17,മേലൂർ 3 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗ വിവരം.