fraud

തൃശൂർ: കരുവന്നൂരിന് പിന്നാലെ, സി.പി.എം ഭരിക്കുന്ന തൃശൂരിലെ മൂസ്‌‌പെറ്റ് സഹകരണ ബാങ്കിൽ ഭൂമിയുടെ മതിപ്പ് വില അനിമതമായ നിരക്കിൽ കൂട്ടിക്കാണിച്ച് ഭരണ സമിതി അംഗങ്ങൾ 13 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് അസിസ്റ്റന്റ് രജിസ്ട്രാറാണ് റിപ്പോർട്ട് നൽകിയത്.

തൃശൂർ നഗരത്തിൽ ചേലക്കോട്ടുകര റോഡിൽ പ്രവർത്തിക്കുന്ന തൃശൂർ മൂസ്‌‌പെറ്റ് സഹകരണ ബാങ്കിൽ സഹകരണ രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ട് നൽകിയതിനൊപ്പം മൂസ്‌‌പെറ്റ് ബാങ്കിന്റെ ക്രമക്കേടും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. എട്ട് മാസം മുമ്പാണ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ മൂസ്‌പെറ്റ് ബാങ്കിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.

ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്താണ് പല വായ്പകളും നൽകിയത്. ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അനധികൃതമായി വായ്പ തരപ്പെടുത്തി. ഭൂമി വില ഉയർത്തിക്കാണിച്ച് വായ്പ സ്വന്തമാക്കി. സെന്റിന് 20,000 രൂപ മതിപ്പുവിലയുള്ള ഭൂമിക്ക് ഒരു ലക്ഷം രൂപയുടെ മൂല്യം കാണിച്ചാണ് വായ്പ നൽകിയത്. ഒരേ ഭൂമിയുടെ ഈടിൽ രണ്ടും മൂന്നും വായ്പകൾ അനുവദിച്ചു. അത് തിരിച്ചടയ്ക്കാതെ കിട്ടാക്കടമായി. 38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന ബാങ്ക് 13 കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായി രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ക്രമക്കേടിനെ കുറിച്ച് സി.പി.എം നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.

കാ​ര​മു​ക്ക് ​സ​ഹ.​ ​ബാ​ങ്ക് ​പ​ടി​യം​ ​ബ്രാ​ഞ്ചിൽ
ല​ക്ഷ​ങ്ങ​ളു​ടെ​ ​വ്യാ​ജ​ ​സ്വ​ർ​ണ്ണ​പ്പ​ണ​യ​ത്ത​ട്ടി​പ്പ്

കാ​ഞ്ഞാ​ണി​:​ ​കാ​ര​മു​ക്ക് ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​പ​ടി​യം​ ​ബ്രാ​ഞ്ചി​ൽ​ 36.5​ ​ല​ക്ഷ​ത്തി​ന്റെ​ ​വ്യാ​ജ​സ്വ​ർ​ണ്ണ​ത്ത​ട്ടി​പ്പ് ​ക​ണ്ടെ​ത്തി.​ ​ബാ​ങ്ക് ​മാ​നേ​ജ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​ബാ​ങ്ക് ​അ​ധി​കൃ​ത​രു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ന​ട​ത്തു​ന്ന​ ​പ​രി​ശോ​ധ​ന​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​പ​ണ്ട​പ്പ​ണ​യം​ ​അ​പ്രൈ​സ​ർ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​മു​ക്കു​പ​ണ്ടം​ ​പ​ണ​യം​ ​വ​ച്ച് ​പ​ടി​യം​ ​സ്വ​ദേ​ശി​ ​തേ​ക്കാ​ന​ത്ത് ​ടി.​ആ​ർ.​ ​ആ​ന്റോ​ 36,57,000രൂ​പ​ ​ത​ട്ടി​യ​താ​യി​ ​ക​ണ്ടെ​ത്തി​യ​ത്.​ 2021​ ​ഫെ​ബ്രു​വ​രി​ 9​ ​മു​ത​ൽ​ 22​ ​ത​വ​ണ​ക​ളാ​യി​ ​മു​ക്കു​പ​ണ്ടം​ ​പ​ണ​യം​ ​വ​ച്ചു.
പ്ര​തി​ക്കെ​തി​രെ​ ​അ​ന്തി​ക്കാ​ട് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.
ബാ​ങ്കി​ന് ​ന​ഷ്ട​പ്പെ​ട്ട​ ​തു​ക​ ​തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നാ​യി​ ​പ്ര​തി​യു​ടെ​ ​ഒ​ള​രി​യി​ലെ​ ​വീ​ടും​ ​സ്ഥ​ല​വും​ ​പ​ടി​യ​ത്തെ​ ​സ്ഥ​ല​വും​ ​ജ​പ്തി​ ​ചെ​യ്യാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ച്ചു.​ ​ബാ​ങ്ക് ​ഇ​ട​പാ​ടു​കാ​രും​ ​നി​ക്ഷേ​പ​ക​രും​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​ടി.​ഐ.​ ​ചാ​ക്കോ​ ​അ​റി​യി​ച്ചു.