കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകളം യൂണിയൻ ബാലജനയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മവും വ്യക്തിത്വ വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി എട്ടാമത്തെ പഠന ക്ലാസ് ഗൂഗിൾ മീറ്റിങ്ങിലൂടെ നടന്നു. പഠനക്ലാസിൽ എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയൻ സെക്രട്ടറിയും ബാലജനയോഗത്തിന്റെ കോ-ഓർഡിനേറ്ററുമായ പി.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അപർണ്ണാ സോമൻ കോട്ടപ്പടി ദൈവദശകം ചൊല്ലി. നിയമ വിദ്യാർത്ഥി പ്രണവ് പുളിക്കൽ പഠന ക്ലാസ് നയിച്ചു. ബാലജനയോഗം പ്രസിഡന്റ് ഗായത്രി, സെക്രട്ടറി ഐശ്വര്യ ലക്ഷ്മി, എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ് പ്രേമാനന്ദൻ, എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് കെ.എം സുകുമാരൻ, ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ കുട്ടപ്പൻ, സൈക്കോ തെറാപ്പിസ്റ്റ് വൈക്കം നന്ദനൻ, റാസ് അൽ ഖൈമ യൂണിയൻ മുൻ കൗൺസിൽ അംഗം അജയ് പണിക്കർ, ഉത്തരകാശി ശിവഗിരി ക്ഷേത്ര കാര്യവാഹക് പ്രതാപൻ, ഡൽഹി യൂണിയൻ ഭരണ സമിതി അംഗം സുനിൽ കുമാർ, സജീഷ്(ജിൻഡാൾ), കുന്നംകുളം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ. ലളിത ഗോപിനാഥ്, യൂണിയൻ കൗൺസിൽ അംഗം അനില സുനിൽ തുടങ്ങിയവർ പഠന ക്ലാസ്സിന്റെ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ജപ ധ്യാനവും നടന്നു.