iduc
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) കരുപടന്ന ആശുപത്രി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സമരം

കോണത്തുകുന്ന്: വഴിയോര കച്ചവടക്കാർക്ക് സാമ്പത്തിക സഹായം നൽകണമെന്നും,​ 2017 ലെ സർവേ ലിസ്റ്റിൽപ്പെട്ട മുഴുവൻ കച്ചവടക്കാർക്കും ലൈസൻസ് നൽകണമെന്നും ആവശ്യപ്പെട്ട് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) കരുപടന്ന ആശുപത്രി ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി. വികസനത്തിന്റെ പേരിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നടപടി നിറുത്തി വയ്ക്കണമെന്ന് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഒ.സി ജോസഫ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ജി.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. വി.പി മോഹനൻ,​ എ.എസ് സുരേഷ് ബാബു, സുരേഷ് പണിക്കശ്ശേരി, മനോജ് കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.