bjp
നഗരസഭ ചെയർപേഴ്സന്റെ ചെമ്പറിന് മുൻപിൽ ബി ജെ പി കൗൺസിലർമാർ പ്രതിഷേധിക്കുന്നു

കുന്നംകുളം: കൊവിഡ് വാക്‌സിനേഷൻ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുന്നംകുളം നഗരസഭ ബി.ജെ.പി കൗൺസിലർമാർ ചെയർപേഴ്‌സൺ ചേംബറിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കുന്നംകുളം നഗരസഭയിൽ നാളിതുവരെ നടന്നിട്ടുള്ള കൊവിഡ് വാക്‌സിനേഷൻ ഭരണകക്ഷിയുടെ താത്പര്യങ്ങൾക്കനുസരിച്ച് സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് നടത്തിവന്നതെന്ന് ബി.ജെ.പി കൗൺസിലർമാർ കുറ്റപ്പെടുത്തി. വാക്‌സിൻ കേന്ദ്രങ്ങളിൽ സി.പി.എം ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും വാക്‌സിൻ വിതരണം സുതാര്യമാക്കുന്നതിന് നഗരസഭയിൽ അടിയന്തരമായി സർവകക്ഷിയോഗം വിളിച്ചുചേർക്കണന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കൗൺസിലർമാരായ കെ.കെ മുരളി, ഗീത ശശി, സോഫിയ ശ്രീജിത്ത്, സിഗ്മ രജീഷ്, രേഖ സജീവ്, ദിവ്യ വിജേഷ്, ബിനു പ്രസാദ് എന്നിവർ നേതൃത്വം നൽകി.