പോർക്കുളം: വാക്‌സിൻ വിതരണത്തിലെ സി.പി.എം രാഷ്ട്രീയം അവസാനിപ്പിക്കുക, വാക്‌സിനേഷൻ കേന്ദ്രത്തിലെ സി.പി.എം ഗുണ്ടായിസത്തിന് അറുതിവരുത്തുക, വാക്‌സിൻ വിതരണം സുതാര്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധക്കാരെ തടയുന്നതിനായി പഞ്ചായത്തിന് മുമ്പിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിനീക്കാൻ പ്രവർത്തകരുടെ ശ്രമം. ബാരിക്കേഡുകൾ തള്ളിനീക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് ശക്തമായി പ്രതിരോധിച്ചു. തുടർന്ന് നടന്ന പൊതുയോഗം ബി.ജെ.പി ജില്ലാ സെക്രട്ടറി അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് വിഗീഷ് അപ്പു അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, പി.ജെ ജെബിൻ, ശ്രീജിത്ത് കമ്പിപ്പാലം, വി.ആർ സജിത്ത്, റോയ് മുട്ടത്ത്, അഡ്വ: പ്രതാപൻ, പ്രഭാകരൻ പുഴങ്ങര തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.