കൊടുങ്ങലൂർ: പുല്ലൂറ്റ് വി.കെ രാജൻ മെമ്മോറിയൽ ഗവ. ഹൈസ്‌കൂളിലെ മൊബൈൽ ലൈബ്രറി വഴി 11 കുട്ടികൾക്ക് കൂടി ഓൺലൈൻ പഠന സൗകര്യമൊരുക്കി സ്‌കൂളിലെ അദ്ധ്യാപകർ മാതൃകയായി. പി.ടി.എ പ്രസിഡന്റ് യൂസഫ് പടിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർ അനിത ബാബു രക്ഷിതാക്കൾക്ക് ഫോൺ കൈമാറി. ഹെഡ്മിസ്ട്രസ് അജിത ടീച്ചർ പ്രസംഗിച്ചു.