പാവറട്ടി: ചിറ്റാട്ടുകര വിവേകാനന്ദ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആചരണവും പുഷ്പാർച്ചനയും നടത്തി. ബാലഗോകുലം പാവറട്ടി താലൂക്ക് കാര്യദർശി എ.വി രഞ്ജിത്ത് കാർഗിൽ വിജയ് ദിവസ് സന്ദേശം നൽകി. അജിതൻ പറങ്ങനാട്ട് അദ്ധ്യക്ഷനായി. എം.എസ് സജിത്ത്, കെ.എസ് ആദിത്യൻ, എൻ.എച്ച് പ്രസാദ്, കെ.എ ദിൽ തുടങ്ങിയവർ നേതൃത്വം നൽകി.