പാവറട്ടി: എസ്.എഫ്.ഐ നൽകിയ 55 ഇന അവകാശപത്രിക അംഗീകരിക്കണം എന്നാവശ്യപ്പെട്ട് മണലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അവകാശപത്രിക മാർച്ച് പാവറട്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം മൃദുല ദേവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.യു സരിത അദ്ധ്യക്ഷത വഹിച്ചു. ബാജിയോ, അമൽ കെ.ബി, സി.പി.എം ലോക്കൽ സെക്രട്ടറി വി.എസ് ശേഖരൻ, മുകിൽനാഥ് എന്നിവർ സംസാരിച്ചു.