bank

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ മൂന്ന് പ്രതികളെയും മുൻ ഭരണസമിതി പ്രസിഡന്റിനെയും പുറത്താക്കിയും രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയും സി.പി.എമ്മിൽ കൂട്ടനടപടി.
മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുതിർന്ന നേതാവിനെ സസ്‌പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെയും നീക്കി. രണ്ട് ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോണിന്റെയും സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റി യോഗത്തിലുമാണ് നടപടി.
ജില്ലാ കമ്മിറ്റിയംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ.ആർ. വിജയ എന്നിവരെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാങ്കിന്റെ ചുമതല കൂടിയുണ്ടായിരുന്ന മുതിർന്ന നേതാവ് സി.കെ. ചന്ദ്രനെയാണ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മുൻ ഭരണസമിതിയുടെയും ഇപ്പോൾ പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെയും പ്രസിഡന്റ് കെ.കെ. ദിവാകരൻ, പ്രതികളായ മുൻ ബാങ്ക് സെക്രട്ടറിയും പൊറത്തിശേരി ലോക്കൽ കമ്മിറ്റിയംഗം കൂടിയായ ടി.ആർ. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ കരുവന്നൂർ ലോക്കൽ കമ്മിറ്റിയംഗമായ ബിജു കരീം, മുൻ അക്കൗണ്ടന്റ് തൊടുപറമ്പ് ബ്രാഞ്ച് അംഗമായ സി.കെ ജിൽസ് എന്നിവരെയാണ് പുറത്താക്കിയത്.

ബാങ്കിലെ തട്ടിപ്പ് മനസ്സിലാക്കി ഇടപെടുന്നതിൽ വീഴ്ച വരുത്തിയതിനാണ് മുൻ ഭരണസമിതി പ്രസിഡന്റ് കെ.കെ. ദിവാകരനെ പുറത്താക്കിയത്. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.സി പ്രേമരാജനെയും കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.എസ്. വിശ്വംഭരനെയും നീക്കി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.ബി. ദിനേഷ്, ടി.എസ് ബൈജു, അമ്പിളി, മഹേഷ്, എൻ. നാരായണൻ എന്നിവരെയും സസ്‌പെൻഡ് ചെയ്തു.

വേണ്ട വിധത്തിൽ ഇടപെടാതിരുന്നതിലും നടപടിയെടുക്കാതിരുന്നതിലും നേതാക്കൾക്കിടയിൽ കടുത്ത തർക്കമുണ്ടായി. മുതിർന്ന നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് വിവരം. ഏരിയ, ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിടുന്നത് നേതൃതലത്തിലടക്കം വേണമെന്നും ആവശ്യമുയർന്നു. എന്നാൽ, വിഷയങ്ങൾ അറിയാത്തവരടക്കം ഇതിൽ ഉൾപ്പെട്ടേക്കുമെന്നതിനാൽ ഇത്തരം നടപടിയിലേക്ക് കടന്നില്ല.
ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ചു. മഹിളാ അസോസിയേഷൻ നേതാവും ഇരിങ്ങാലക്കുട നഗരസഭാ പ്രതിപക്ഷ കക്ഷി നേതാവുമാണ് കെ.ആർ. വിജയ. 2011ൽ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയുമായിരുന്നു.

ക​രു​വ​ന്നൂ​ർ​ ​വാ​യ്പാ​ത​ട്ടി​പ്പ്: പ്ര​തി​ക​ൾ​ ​പി​ടി​യി​ലാ​യെ​ന്ന്സൂ​ചന

തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​വാ​യ്പാ​ത്ത​ട്ടി​പ്പ് ​കേ​സി​ൽ​ ​നാ​ല് ​പ്ര​തി​ക​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​വി​വ​രം​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​സ്ഥി​രീ​ക​രി​ക്കാ​തെ​ ​ക്രൈം​ ​ബ്രാ​ഞ്ച്.​ ​പ്ര​തി​ക​ൾ​ ​ഒ​ളി​വി​ലാ​ണെ​ന്നും​ ​അ​ന്വേ​ഷ​ണം​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘം​ ​പ​റ​യു​ന്ന​ത്.​ ​വാ​യ്പാ​ത്ത​ട്ടി​പ്പി​ലെ​ ​പ്ര​ധാ​ന​ ​ഇ​ട​നി​ല​ക്കാ​ര​ൻ​ ​ക​രു​വ​ന്നൂ​ർ​ ​പൊ​റ​ത്തി​ശ്ശേ​രി​ ​കി​ര​ൺ,​ ​ബാ​ങ്ക് ​ന​ട​ത്തു​ന്ന​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ​ ​അ​ക്കൗ​ണ്ട​ന്റ് ​റെ​ജി​ ​അ​നി​ൽ​ ​എ​ന്നി​വ​ർ​ ​നാ​ട്ടി​ലി​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​കി​ര​ണി​നെ​ ​മാ​സ​ങ്ങ​ളാ​യി​ ​നാ​ട്ടി​ൽ​ ​ക​ണ്ട​വ​രി​ല്ലെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​ഇ​യാ​ൾ​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ന്ന​താ​യി​ ​വി​വ​ര​മു​ണ്ടെ​ങ്കി​ലും​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ഇ​തേ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
ബാ​ങ്കി​ന്റെ​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​ടി.​ആ​ർ.​ ​സു​നി​ൽ​ ​കു​മാ​ർ,​ ​മു​ൻ​ ​മാ​നേ​ജ​ർ​ ​ബി​ജു​ ​ക​രീം,​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ് ​സി.​കെ.​ ​ജി​ൽ​സ്,​ ​ക​മ്മി​ഷ​ൻ​ ​ഏ​ജ​ന്റ് ​എ.​കെ.​ ​ബി​ജോ​യ് ​എ​ന്നി​വ​രാ​ണ് ​ക​സ്റ്റ​ഡി​യി​ലാ​യ​ത്.​ ​ആ​റ് ​പേ​ർ​ക്കെ​തി​രെ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​പൊ​ലീ​സ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​തി​ന് ​പി​ന്നാ​ലെ​ ​പ്ര​തി​ക​ളെ​ല്ലാം​ ​ഒ​ളി​വി​ൽ​ ​പോ​യി​രു​ന്നു.​ ​സു​നി​ൽ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നാ​ലു​പേ​ർ​ ​തൃ​ശൂ​ർ​ ​അ​യ്യ​ന്തോ​ളി​ലെ​ ​ഫ്‌​ളാ​റ്റി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​താ​യി​ ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ഇ​വ​ർ​ ​പി​ടി​യി​ലാ​യ​ത്.