പേരാമംഗലം: കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പേരാമംഗലം കുടുബാരോഗ്യ ഉപകേന്ദ്രത്തിലെ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ നവീകരണോദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ചടങ്ങിൽ അദ്ധ്യക്ഷയായി. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി ഓൺലൈനിൽ പങ്കെടുത്തു. പേരാമംഗലം ലക്ഷംവീട് പരിസരത്ത് നടന്ന പ്രാദേശിക സദസ്സ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷ ടീച്ചർ അദ്ധ്യക്ഷയായി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ചൂണ്ടൽ, ലിനി ടീച്ചർ എന്നിവർ മുഖ്യാതിഥികളായി. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം ലെനിൻ മുഖ്യപ്രഭാഷണം നടത്തി.