പീച്ചി: പീച്ചി ഡാമിലെ ജലവിതാനം 76.44 മീറ്ററിൽ എത്തിയതിനാൽ ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് രാവിലെ പത്ത് മണിക്ക് രണ്ട് ഇഞ്ച് വീതം തുറക്കാനിടയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്കുള്ള ആദ്യ ജാഗ്രതാ നിർദ്ദേശം ഇന്നലെ രാവിലെയും രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശം രാത്രിയിലും പുറപ്പെടുവിച്ചു. ഡാം തുറക്കുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലേക്ക് ഇപ്പോഴും ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. റിസർവോയറിലേക്ക് വരുന്ന ജലവിതാനം കണക്കിലെടുത്താണ് ഡാം തുറക്കുക.