kattila
അയ്യന്തോൾ കോവിലകപ്പറമ്പ് യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിള വെപ്പ് ചടങ്ങ്‌

തൃശൂർ: തൃക്കുമാരക്കുടം സ്വദേശി ശ്രീരാഗിനും കുടുംബത്തിനും അയ്യന്തോൾ കോവിലകപ്പറമ്പ് യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി യൂത്ത്‌കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ കട്ടിളവെയ്പ്പ് നടന്നു. രണ്ട് കുടുംബങ്ങൾക്ക് താമസിക്കാവുന്ന വിധത്തിലാണ് വീട് നിർമ്മിക്കുന്നത്. ശ്രീരാഗ് യൂത്ത്‌കെയർ പ്രവർത്തനങ്ങളിൽ സജീവമാണ്. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ചടങ്ങ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സുമേഷ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ ജനീഷ് മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജെലിൻ ജോൺ, കോൺഗ്രസ് നേതാക്കളായ കെ. സുരേഷ്, ഷാജു ചേലാട്ട്, ഫ്രാൻസ് തോറാട്ടിൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിജോമോൻ ജോസഫ്, ഇസ്മയിൽ ഷരീഫ്, റിജോയ്‌സൺ, മണികണ്ഠൻ.ആർ, ടി.എസ് സന്തോഷ്, കെ. ഗോപാലകൃഷ്ണൻ, സുസ്മിത്.സി.എസ്, മനോജ് എന്നിവർ സംസാരിച്ചു.