bjp
മൂസ്‌പെറ്റ് സഹകരണ ബാങ്കിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് അഡ്വ.രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

തൃശ്ശൂർ: ചേലക്കോട്ടുകര മൂസ്‌പെറ്റ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ ക്രമക്കേട് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂസ് പെറ്റ് സഹകരണ ബാങ്കിലേക്ക് മാർച്ചും പ്രതിഷേധ ധർണയും നടത്തി. മാർച്ച് ബാങ്കിന് മുൻവശം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി അഡ്വ.രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് രഞ്ചിത്ത് അദ്ധ്യക്ഷതവഹിച്ചു. രഘുനാഥ് .സി മേനോൻ, ജനറൽ സെക്രട്ടറി വിപിൻ കുമാർ, അബിൻസ് ജെയിംസ്, വിഷ്ണു മുരളി, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.