കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിന്റെയും മാടവന കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. എറിയാട് പേബസാർ മദ്രസ ഹാളിൽ നടന്ന ക്യാമ്പിൽ 503 പേർക്ക് ആദ്യ ഡോസ് നൽകി. പ്രായമുള്ള ആളുകൾക്കും പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗം ആളുകൾക്കുമാണ് വാക്‌സിൻ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, സ്ഥിരം സമിതി അദ്ധ്യക്ഷനായ പി.കെ അസീം, അംബിക ശിവപ്രിയൻ, നജ്മൽ ഷക്കീർ, വിനി തുടങ്ങിയവർ പങ്കെടുത്തു.