കുന്നംകുളം: അടിയന്തരപ്രമേയത്തിന് അനുമതി നൽകിയ നഗരസഭ ആക്ടിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കുന്നംകുളം നഗരസഭാ കോൺഗ്രസ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭാ കൗൺസിൽ യോഗത്തിൽ മുന്നറിയിപ്പില്ലാതെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം സരേഷ് അടിയന്തര പ്രമേയം അവതരിപ്പിച്ച സാഹചര്യത്തിലാണ് നഗരസഭ ആക്ടിൽ വ്യക്തത ആവശ്യപ്പെട്ട് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചത്.