1
മങ്കോസ്റ്റിൻ


വടക്കാഞ്ചേരി: പരിസ്ഥിതി സൗഹൃദ ലക്ഷ്യം എന്ന സന്ദേശം ലക്ഷ്യമാക്കി വടക്കാഞ്ചേരി നഗരസഭയിലെ എല്ലാവീടുകളിലും 'മാങ്കോസ്റ്റീൻ തൈകൾ വച്ചുപിടിപ്പിക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യങ്കാളി തൊഴിലാളികളാണ് വീടുകളിൽ തൈകൾ നടുക. കൊവിഡിനെതിരെയുള്ള പ്രതിരോധത്തിൽ പ്രാണവായുവിന്റെ വാഹകരായും ധനസമ്പാദനത്തിനുള്ള കൈവഴിയായും മാങ്കോസ്റ്റീൻ ഓരോ വീട്ടിലും ഉണ്ടാകുകയെന്നാണ് പദ്ധതിയുടെ ലക്ഷ്യം. പഴങ്ങളുടെ റാണിയാണ് മാങ്കോസ്റ്റീൻ. തമിഴ്‌നാട്, കർണ്ണാടക, കേരളം സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് മാങ്കോസ്റ്റീൻ കൃഷി ചെയ്യുന്നത്. മഞ്ഞുപോലെ വെളുത്ത അകകാമ്പാണ് പഴത്തിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളും ആന്റി ഓക്‌സൈഡുകളും അടങ്ങിയ പോഷക ഗുണമുള്ള പഴമാണ്