adharam
എ.ഐ.വൈ.എഫ് കയ്പമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടോക്യോ ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ഏഷ്യാഡ് അബ്ദുള്ളയെ ആദരിക്കുന്നു.

കയ്പമംഗലം: എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടോക്യോ ഒളിമ്പിക്‌സ് കായിക മേളയ്ക്ക് ഐക്യദീപം തെളിച്ചു. ചളിങ്ങാട് നടന്ന ചടങ്ങിൽ സി.പി.ഐ ജനപ്രതിനിധിയും ഏഷ്യ, സാഫ് ഗെയിമുകളിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ പി.എച്ച് അബ്ദുള്ളയെ അനുമോദിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ് പൊന്നാടയണിയിച്ചു. ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ ഉപഹാരം നൽകി. എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് സി.എം നവാസ് അദ്ധ്യക്ഷനായി. സി.കെ.ശ്രീരാജ്, വി.ആർ ഷൈൻ എന്നിവർ സംസാരിച്ചു.